
പയ്യന്നൂർ: കരിവള്ളൂരിലെ കല്യാണ വീട്ടിൽ ആദ്യരാത്രിനടന്നതു പോലെ രാമന്തളി പാലക്കോടിന് സമീപത്തെ വീട്ടിൽ നിന്നും മോഷണം 10 പവൻ ആഭരണങ്ങൾ മോഷണം പോയി. ഒടുവിൽ പിടിക്കപ്പെടുമെന്ന് വന്നപ്പോൾ ആഭരണങ്ങൾ ഉപേക്ഷിച്ചു. 17 ന് ആണ് രാമന്തളി പാലക്കോടിന് സമീപത്തെ യുവതിയുടേയും മുട്ടം സ്വദേശിയായ യുവാവിൻ്റെയും വിവാഹം നടന്നത്. അന്നേ ദിവസംവീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച വളകളും മാലയും ഉൾപ്പെടെയുള്ള 10 പവൻ്റെ ആഭരണങ്ങൾ കാണാതാവുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ വീടിന് പിറക് വശത്ത് 10 പവൻ്റെ ആഭരണങ്ങൾ അടങ്ങിയ ബേഗ് ഉപേക്ഷിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തി. വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരം നൽകി. വീട്ടുകാരുടെ മൊഴിയെടുത്ത പോലീസ് മെയ് ഒന്നിന് വിവാഹ ദിവസം കരിവെള്ളൂർപലിയേരിയിൽ നടന്ന 30 പവൻ്റെ മോഷണത്തെ കുറിച്ച് വീട്ടുകാരെ ധരിപ്പിക്കുകയും മോഷണ കേസിൽ ജയിലിൽ കഴിയേണ്ടിവരുമെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. മോഷ്ടാവ് വീടുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് മനസ്സിലാക്കിയ പയ്യന്നൂർ പോലീസ് കേസെടുക്കുവാൻ സാവകാശം തേടി. കഴിഞ്ഞ ദിവസം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് മോഷ്ടാവ് ഇന്നലെരാത്രിയോടെ വീടിന് പിറക് വശത്ത് 10 പവൻ്റെ ആഭരണങ്ങൾ ബേഗിൽ ഉപേക്ഷിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരം നൽകി. പോലീസ് തന്ത്രം ഫലിച്ചപ്പോൾ മോഷ്ടാവ് കാണാമറയത്ത് തന്നെ.