
ദേശീയപാതയിൽ പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപം സ്വകാര്യ ബസ് ചെളിയിൽ താണു. കണ്ണൂരിൽ നിന്നും മംഗലാപുരത്തേയ്ക്കു പോകുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്. ഓവുചാലിന് കുഴിയെടുത്ത വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തേയ്ക്ക് രാവിലെ മുതൽ ഗതാഗത തടസം നേരിടുന്നു.