The Times of North

Breaking News!

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ   ★  കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു   ★  നാരായണൻ നായർ സ്മാരകം നാടിന് സമർപ്പിച്ചു   ★  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കുടുംബക്കോടതി പ്രവര്‍ത്തനം ജില്ലാ കോടതി സമുച്ചയത്തിലേക്ക് മാറ്റും   ★  വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു   ★  മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്   ★  നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു

ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ

ഹൈദരാബാദ്: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കൾ ഹൈദരാബാദിൽ പിടിയിൽ. സിറാജുർ റഹ്‌മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസുകളുടെ കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ പരിശോധനയിൽ ആന്ധ്രയിലെ വിഴിനഗരത്തിൽ നിന്നാണ് സിറാജുർ റഹ്‌മാൻ പിടിയിലായത്. പിന്നാലെ ഹൈദരാബാദിൽ നിന്ന് സമീറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഹൈദരാബാ​ദിൽ സ്ഫോടനം നടത്താൻ പ​ദ്ധതിയിട്ടതായി ഇരുവരും സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്‌തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. അറസ്റ്റിലായ രണ്ടുപേരും നിലവിൽ കസ്റ്റഡിയിലാണെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. രണ്ട് പ്രതികൾക്കും സൗദി അറേബ്യയിലെ ഐസിസ് ഘടകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Read Previous

ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ

Read Next

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73