The Times of North

Breaking News!

അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു   ★  ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക്   ★  വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു   ★  പാക് പ്രകോപനം തുടരുന്നു, 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി, ഇന്ത്യ കൃത്യമായി തിരിച്ചടിച്ചു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം 17 ന് തുടങ്ങും.

നിറഞ്ഞ സദസിൽ പച്ചത്തെയ്യം

കാഞ്ഞങ്ങാട്: നിലത്തിരുന്നും നിന്നും തിയറ്ററിനകത്ത് പ്രേക്ഷകർ തിങ്ങി നിറഞ്ഞ് പച്ചത്തെയ്യത്തെ മനം നിറഞ്ഞാസ്വദിച്ച് പ്രേക്ഷകർ. കാസർക്കോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കുട്ടികളുടെ സിനിമ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ദീപ്തി തിയറ്ററിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞ രാവിലെ ഏഴര മുതൽ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റുമുള്ള സിനിമയുടെ ഓരോ സീനും പ്രേക്ഷകരുടെ മനസ് നിറച്ചു . കുട്ടികളോടൊപ്പം ഇത് മുതിർന്നവരുടെ സിനിമ കൂടിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളെ എങ്ങിനെ വളർത്തികൂടായെന്നതിനും കുട്ടികൾ വീടുകളിൽ ഒറ്റപെടുമ്പോൾ അവർ എന്തായി തീരുമെന്നതിനും സാക്ഷ്യം പറയുന്നു പ്രമേയം. ഗെയിമറുടെ നിർദ്ദേശമനുസരിച്ച് പെരുമാറുന്ന കുട്ടി സ്വബോധത്തിലല്ലാതാകുന്നു. നിഷ്കളങ്കരായ കുട്ടികളെ പല വേഷങ്ങളിൽ വന്ന് ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രമേയമാണ് ചിത്രത്തിൽ . ആദ്യ പ്രദർശനം കാസർകോട് എം.പി. തിങ്ങിനിറഞ്ഞ സദസിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ അഡ്വ.എസ്.എൻ. സരിത സ്വാഗതം പറഞ്ഞു. കാസർകോട് ഡി.ഡി.ഇ. മധുസൂദനൻ സംബന്ധിച്ചു . തിരക്കഥാകൃത്തും സംവിധായകനുമായ ഗോപി കുറ്റിക്കോൽ സംസാരിച്ചു. അഭിനയിച്ച 19 കുട്ടികളും അവരുടെ രക്ഷിതാക്കളും സിനിമ കാണാനെത്തി. സിനിമ സെൻസർ ചെയ്ത ശേഷം കൂടുതൽ ആളുകളിലേക്കെത്തിക്കുമെന്നും സ്കൂളുകളിൽ പ്രദർശിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി

Read Previous

പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും

Read Next

ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73