
കരിന്തളം:തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ആദ്യ പ്രതിഷ്ഠാദിനത്തിനോടനുബന്ധിച്ച് മെയ് 3 ന് (മേടം 20 ) ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 6 മണിക്ക് നട തുറക്കൽ ,ദീപാരാധന, ഉച്ചക്ക് 12 മണിക്ക് പയംകുറ്റി ദേവനെ മലയിറക്കൽ, ഉച്ചക്ക് 12.30 മുതൽ അന്നദാനം. ഉച്ചക്ക് ശേഷം 2.30 മുതൽ ഊട്ടും വെള്ളാട്ടം പുറപ്പാട്. 4 മണിക്ക് തുലാഭാരം , വൈകുന്നേരം 6.30 ന് ദേവനെ മല കയറ്റൽ .