
ചെറുവത്തൂർ: ചെറുവത്തൂർ മട്ടലായി ഞാണംകൈയിൽ കുന്നിടിഞ്ഞ് പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. പശ്ചിമബംഗാൾ കൊൽക്കത്ത സ്വദേശിയായ തൊഴിലാളിയാണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ടുപേർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 11 മണിയോടെ ദേശീയപാതയോരത്തെ കുന്നാണ് ഇടിഞ്ഞത്. ദേശീയപാത നവീകരണ പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ് അപകടമുണ്ടായത്. ഉടൻ പോലീസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയാണ് മണ്ണിൽ നടയിൽപ്പെട്ട മൂന്നുപേരെയും പുറത്തെടുത്തത് എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഒരാൾ മരണപ്പെട്ടു .