
നീലേശ്വരം: വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടയിൽ വയോധികൻ പുഴയിൽ വീണ് മരിച്ചു തൈക്കടപ്പുറം പുറത്തേക്കൈയിലെ രാജു (62) ആണ് മരണപ്പെട്ടത് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. പുഴയിൽ കുടുങ്ങിയ വല ശരിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. ഭാര്യ നാരായണി. മക്കൾ: രാജേഷ്, ഗിരീഷ്, ഗിജേഷ്