
സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം ലീജിയൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് നടത്തി. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻ്റ് എം.ആർ ജയേഷ മുഖ്യാതിഥിയായിരുന്നു. ദേശീയ വൈസ് പ്രസിഡൻ്റ് അനൂപ് കേളോത്ത് പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ എം. വാസുദേവൻ വിശിഷ്ടാതിഥിയായിരുന്നു. കെ. രാമകൃഷ്ണൻ, ഡോ:പി രതീഷ്, ജയശ്രീ നാരായണൻ, രജീന ഗിരീഷ്, ഡോ: സുലേഖാ രാമകൃഷ്ണൻ , അശ്വിനി സുനിൽ രാജ്, സി. ഈപ്പൻ, കെ.വി സുനിൽ രാജ്, പി.കെ ദീപേഷ് എന്നിവർ പ്രസംഗിച്ചു.
മയക്കു മരുന്നിനെതിരായ ഈ വർഷത്തെ പദ്ധതി ‘ജാഗ്രത* പരിചയപ്പെടുത്തുന്നതോടൊപ്പം പ്രശസ്ത നർത്തകി മായ കൈലാസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ നൃത്ത രൂപവും അവതരിപ്പിച്ചു.
ഭാരവാഹികളായി കെ. ഗിരീഷ് കുമാർ (പ്രസി), കെ.വി സുനിൽ രാജ് (വൈസ് പ്രസി.), പി.കെ ദീപേഷ് (സെക്രട്ടറി), ഡോ. വി വി പ്രദീപ് കുമാർ (ജോ. സെക്രട്ടറി ),ഡോ. പി. രതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.