
നിലേശ്വരം : പേരോൽ സെൻട്രൽ സിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെ വാർഷികാഘോഷം പ്രസിഡണ്ട് ഇ.വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ പേരോലിലെ ടി. ഗംഗാധരൻ മാഷുടെ വീട്ടിൽ വച്ച് നടത്തി. കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് വിത്തൗട്ട് ഫയർ കുക്കിംഗ് മത്സരവും പുരുഷന്മാർക്ക് ചപ്പാത്തി പരത്തൽ മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് കേഷ് അവാർഡും വിതരണം ചെയ്തു. സെക്രട്ടറി രജിഷ് കോറോത്ത് സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.