
പിലാത്തറ :പാണപ്പുഴ മാത്തുവയൽ പാലത്തിന് സമീപം ന്യൂസ് മലയാളം ചാനൽ സംഘം സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 3 പേർക്ക് പരിക്കേറ്റു. റിപ്പോർട്ടർ നിഖിൽ, വീഡിയോ ജേർണലിസ്റ്റ് മോനിഷ്, ഡ്രൈവർ സിനാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടി.