
കാഞ്ഞങ്ങാട്:കളിയിലുമുണ്ട് കാര്യം എന്ന കാപ്ഷനിൽ മലർവാടി സംസ്ഥാന തലത്തിൽ നടത്തുന്ന അവധിക്കാല ബാലോത്സവത്തിന്റെ ഭാഗമായി ഹിറാ മസ്ജിദ് അംഗണത്തിൽ വെച്ച് നടന്ന മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവ പരിപാടിയിൽ കെ ജി ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെയുള്ള നുറോളം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
മെമ്മറി ജംമ്പ്, ഫിഷിങ്, ബോൾ ട്രാക്ക്, ഗുഡ് &ബാഡ്, വാൾ വാക്. ..തുടങ്ങിയ 10ഓളം ഗൈമുകളിലാണ് കുട്ടികൾ പങ്കെടുത്തത്. കളിയിലുമുണ്ട് കാര്യം എന്ന ക്യാപ്ഷനു അനിയോജ്യമായിരുന്നു ഓരോ ഗൈമും.ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് മൊയ്തു ഇരിയ ഉദ്ഘടനം നിർവഹിച്ചു. മലർവാടി കാഞ്ഞങ്ങാട് യൂണിറ്റ് ക്യാപ്റ്റൻ ഇസ്മായിൽ റിയാസ് സ്വാഗതം പറഞ്ഞു, യൂണിറ്റ് മലർവാടി രക്ഷാധികാരി മുഹമ്മദ് കുഞ്ഞി ടി കെ ആദ്യക്ഷത വഹിച്ചു.
തഫ്സീൽ, അബ്ദുള്ള അജാനൂർ, ഡോ. റിയാസ്, റസാഖ് ചിറപ്പുറം, ഷംസു യൂത്ത് വോയിസ് ജമാഅത്തെഇസ്ലാമി കാഞ്ഞങ്ങാട് വനിതാ ഹൽഖ നാസിമത് മറിയം മൊയ്തു, നസീബ ടീച്ചർ, അസൂറ അൻസാർ, ഉസൈറിയ, ജാവിദ്, ആയിഷ ടീച്ചർ, റുബീന മുഹമ്മദ് കുഞ്ഞി ,ഫസ്സ റാഷിദ്, ഫിസിൻ അഷ്‌റഫ് തുടങ്ങിയവർ നേതൃത്വംനൽകി.