
നീലേശ്വരം: ഇരുൾമൂടിയ ജീവിതത്തെ കലാവാസനയുടെ കരുത്താൽ അതിജീവിച്ച യഥുന മനോജിന് പ്ലസ് ടുവിനും ഉജ്വല വിജയം. 5 എപ്ലസും, ഒരു എ യും നേടിയാണ് യഥുന മികച്ച വിജയം നേടിയത്. ഈ വർഷം വനിത ശിശു വികസന വകുപ്പിന്റെ ഉജ്വലബാല്യം പുരസ്‌കാരം നേടിയ യഥുന പഠനത്തിലും തൻ്റെ മികവ് പുലർത്തി. ചോയ്യങ്കോട് പോണ്ടിയിലെ മനോജിന്റെയും ധന്യയുടെ മകളാണ്. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ട വി ദ്യാർഥിനിയാണ്. കാഴ്ച പരിമിതിയെ സംഗീതം കൊണ്ട് അതിജീവിച്ച യഥുന മനോജ് പഠനത്തിലും മികവ് പുലർത്തിയത് സ്കുളിനും, നാടിനും അഭിമാന നിമിഷമായി. കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സംഗീതാധ്യാപകൻ സോമശേഖരനാണ് യഥുനയുടെ സംഗീതവാസന തിരിച്ചറിത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ലളി തഗാനം, കവിത, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. യഥുന പാടി അഭിനയിച്ച തോളേനി മുത്തപ്പൻ ആൽബം സമൂഹമാധ്യമങ്ങളിൽ നിര വധിപേർ കണ്ട് വൈറലായിരുന്നു.