
സർവീസിൽ നിന്നും വിരമിക്കുന്ന പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായ എ വി മനോഹരനു യാത്രയയപ്പ് നൽകി. ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗം അനിൽ പുത്തലത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മ്രശ്രീ തേക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടാവും ഉപഹാര സമർപ്പണവും നടത്തി. ട്രസ്റ്റി ബോർഡിൻ്റെ ഉപഹാരം വി പി സുമിത്രൻ വിതരണം ചെയ്തു. വാർഡ് കൗൺസിലർ അത്തായി പത്മിനി, എ കെ രാജേഷ്, കൗൺസിലർ എം ആനന്ദൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ് സ്വാഗതവും കെ വി രാജൻ നന്ദിയും പറഞ്ഞു