
ശവപറമ്പ് ഞാണിക്കടവ് റോഡിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു ഒഴിവായത് വൻ ദുരന്തം കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരിച്ചു വരികയായിരുന്ന ആർട്ടോ കാറിൽ ‘ഉണ്ടായ നാലുപേർ സാരമായ പരിക്കില്ലാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബാവാനഗറിലെ യുവാവാണ് കാർ ഓടിച്ചിരുന്നത് കാറിനകത്ത് കുടുങ്ങിയ രണ്ട് കുട്ടികളെയും അവരുടെ മാതാവിനെയും വൈദ്യുതി ബന്ധം വിച്ഛേദിച്ച് രക്ഷപ്പെടുത്തി ഇലട്രിക് കമ്പികൾ പൊട്ടി റോഡിൽ വീണു. ശവ പറമ്പ് കൊട്രച്ചാൽ ഞാണിക്കടവ് റോഡിൽ അപകടം പതിവായിട്ടുണ്ട് റോഡ് മെക്കാഡം ടാറിംങ്ങ് ആയതു കൊണ്ടും വായുവേഗതയിലാണ് വാഹനങ്ങൾ ഇവിടെ ഓടുന്നത് കാൽ നടയാത്രക്കാർക്കും ബൈക്ക് യാത്രികർക്കും കാറുകളുടെ അമിത വേഗത വൻ ഭീഷണിയായിട്ടുണ്ട്. അധികൃതർ ഇക്കാര്യം ഗൗരവമായി കാണണമെന്ന് നാട്ടുകാർ പറയുന്നു.