
നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡണ്ട് കെ നന്ദകുമാർ അധ്യക്ഷത വഹിച്ചു. എ അനിൽകുമാർ പി ഭാര്ഗവൻ , ദർസ് രാജേഷ്, ഡോ വി സുരേഷ് , ഡോ എൻ പി വിജയൻ, എ അനിൽകുമാർ , എ വി ബിന്ദു, എ വി അഖില , കെ സതീഷ് കുമാര്‍, കെ ദിനേശന്‍ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കലാമണ്ഡലം ശിവരഞ്ജിനി, സജിത്ത് മാരാർ എന്നിവരെ ആദരിച്ചു. കലാവേദി സെക്രട്ടറി കെ സതീശൻ സ്വാഗതവും എ സോമരാജൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സജിത്ത് മാരാർ ചിട്ടപ്പെടുത്തിയ നീലേശ്വരത്തെ ഡോക്ടർ വി സുരേശൻ ഉൾപ്പെടെ ഉള്ള കലാവേദി അംഗങ്ങൾ പങ്കെടുത്തുകൊണ്ടുള്ള പഞ്ചാരിമേളം , കലാമണ്ഡലം ശിവരഞ്ജിനി, നൃത്ത അധ്യാപകൻ നന്ദകുമാർ എന്നിവർ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, ഭരതനാട്യം എന്നിവ അരങ്ങേറി. തുടർന്ന് കരോക്കെ ഗാനമേളയും സ്കിറ്റ് ഉം അവതരിപ്പിച്ചു.