
നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ അനശ്വര കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മെയ് 25ന് ഉച്ചയ്ക്ക് 2 30ന് പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാലയിൽ വെച്ചാണ് മത്സരം. 15 വയസ്സുവരെയും 15 വയസ്സിനു മുകളിലും രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 1500, 1000, 500 രൂപ വീതം സമ്മാനങ്ങൾ നൽകും . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 98 95 87 18 25 , 9 4 4 7 5 2 0 3 8 9 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.