പയ്യന്നൂര്‍: പയ്യന്നൂർകണ്ടോത്ത് ദേശീയപാത 66-ല്‍ വിള്ളലുണ്ടായ സ്ഥലം ഇന്ന് രാവിലെ 10.30 മണിയോടെയാണ് യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.ദേശീയപാത നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് യു.ഡി എഫ് സംഘം വിലയിരുത്തി.
നമ്മുടെ നാട്ടിലെ ഭൂമിശാസ്ത്രത്തെ പറ്റി പഠിക്കാതെ ആന്ധ്രയിലെ ഭൂമി ശാസ്ത്രം അനുസരിച്ച് തികച്ചും അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇവിടെ നടക്കുന്നത്.ഒരുദിവസത്തെ മഴക്കാണ് ഇത്തരത്തിൽ സംഭവമുണ്ടായത്. ഇനി മഴ തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തൊക്കെയാണ് ഉണ്ടാവുക എന്ന് കണ്ടറിയേണ്ടതുണ്ട്. ഇതിന്റെ എസ്റ്റിമേറ്റും മറ്റുകാര്യങ്ങളും ജനങ്ങള്‍ക്കാര്‍ക്കുമറിയില്ല. സുതാര്യമായ രീതിയില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ പോരായ്മകള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയുമായിരുന്നെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പരിസ്ഥിതി ആഘാതപഠനം നടത്താത്തതിന്റെ പരിണതഫലമാണ് സംഭവിച്ചത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. മാത്യു യുഡിഎഫ് കണ്‍വീനര്‍ അഡ്വ.അബ്ദുള്‍ കരീം ചേലേരി, നേതാക്കളായ കെ.ടി.സഹദുള്ള, കെ.ജയരാജ്, എ.രൂപേഷ്, കെ.ഷാഫി, വി.സി.നാരായണൻ, കെ.കെ.അഷറഫ് തുടങ്ങിയവരും യുഡിഎഫ് സംഘത്തോടൊപ്പമുണ്ടായിരുന്നു.