നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 1992 93 ൽ എസ്.എസ് എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഒത്തുചേർന്നു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ നടന്ന പരിപാടി രാജാസ് ഹയർ സെക്കന്ററി സ്കൂൾ റിട്ടേയ്ഡ് പ്രഥാനദ്ധ്യാപകൻ കെ.സി. മാനവർമ്മ രാജ ഉൽഘാടനം ചെയ്തു ചടങ്ങിൽ വെച്ച് സഹ പാഠികളുടെ മക്കളിൽ നിന്നും എൽ.എസ്.എസ്, യു എസ് എസ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. കൂട്ടായ്മ പ്രസിഡണ്ട് രാജേഷ് പടിഞ്ഞാറ്റംകൊഴുവൽ പി. അദ്ധ്യക്ഷത വഹിച്ചു. മണി പാലായി, ഹൈദർ പാലായി, സനൽ പുറത്തേക്കൈ എന്നിവർ ആശംസകൾ നേർന്നു. ശ്രീനിവാസൻ പി.വി. സ്വാഗതവും, റെജി ചാത്ത മത്ത് നന്ദിയും പറഞ്ഞു.