പിലിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു
പിലിക്കോട് ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പിലിക്കോട് കൊതോളിയിലെ എം ശാന്തയുടെയും പരേതനായ ചന്ദ്രന്റെയും മകൻ ശ്യാം ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നാണ് ആളെ തിരിച്ചറിഞ്ഞത്. സംസ്കാരം നാളെ