The Times of North

Breaking News!

തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്   ★  ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ   ★  നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി   ★  രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ   ★  ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു   ★  ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്

Category: Local

Local
കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കാസർകോട്ട് കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിൽ ഇന്നുച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. ഗുരുവായൂർ സ്വദേശി ശ്രീനാഥും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർഗോഡിൽ നിന്ന് മാംഗ്ലൂരിലേക്ക് പോകുകയായിരുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Local
കാപ്പ ചുമത്തിയ വാറണ്ട് പ്രതി അറസ്റ്റിൽ

കാപ്പ ചുമത്തിയ വാറണ്ട് പ്രതി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായി കാപ്പ ചുമത്തിയ യുവാവിനെ റെയിൽവെ പോലീസ് പിടികൂടി.ഹൊസ്ദുർഗ് സ്റ്റേഷനിൽ മാല മോഷണ കേസിൽ വാറൻ്റു പ്രതിയായ പനയാൽ പാക്കം ചെർക്കപ്പാറ സ്വദേശി ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷയെ(26)യാണ് കണ്ണൂരിൽ വെച്ച് റെയിൽവെ പോലീസ് പിടികൂടിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസിൽ പ്രതിയായ

Local
ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം

ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം

ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നലോടുകൂടി കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് പശു ചത്തു. പലയിടങ്ങളിലും കാര്‍ഷിക വിളകള്‍ നശിച്ചു. വൈദ്യുതിബന്ധവും താറുമാറായി. കരിന്തളം ചിമ്മത്തോട്ടെ സുരേഷിന്‍റെ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. ഇവരുടെ പറമ്പിലെ തെങ്ങും മുരിങ്ങയും ഇടിമിന്നലേറ്റ് ചിതറിതെറിച്ചു. ഇലക്ട്രിക് മോട്ടറും കത്തിനശിച്ചു. ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ ഷീനരാഘവന്‍റെ

Local
കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കുടുംബ കലഹത്തെ തുടർന്ന് പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂർ ചാളംവയൽ കോളനിയിലെ സജീവൻ ആണ് തന്റെ ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ

Local
സൗത്ത് ഇന്ത്യൻ ലെവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമ്പളപ്പള്ളി  എ യു പി എസി ന് ഉജ്ജ്വല വിജയം.

സൗത്ത് ഇന്ത്യൻ ലെവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമ്പളപ്പള്ളി എ യു പി എസി ന് ഉജ്ജ്വല വിജയം.

ഊട്ടിയിൽ നടന്ന 12-ാം മത് സൗത്ത് ഇന്ത്യ ലെവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിന് ഉജ്ജ്വല വിജയം. വിദ്യാർത്ഥികളായ വിഷ്ണു കെ. വി രഞ്ജൻ, അർജിത്ത് സജീവ്, ടി. വി ആദിദേവ്, സാഹി ഹസൻ, എന്നിവരാണ് എസ്

Local
ഓൺലൈൻ ബിസിനസ്സിൽ ലക്ഷങ്ങൾ തട്ടിയ നാലുപേർ അറസ്റ്റിൽ

ഓൺലൈൻ ബിസിനസ്സിൽ ലക്ഷങ്ങൾ തട്ടിയ നാലുപേർ അറസ്റ്റിൽ

  ഓൺലൈൻ ബിസിനസ്സിൽ വൻ ലാഭവിഹിതം വാഗ്ദാനം നല്‍കി 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാലുപേരെ ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ പുതിയകടപ്പുറം മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍ മുബഷീര്‍(23), താനൂര്‍ കോര്‍മന്തല പുറഞ്ഞിന്‍റെ പുരക്കല്‍ പി.പി.അര്‍സല്‍മോന്‍ (24), പരിയാപുരം

Local
ആൺകുട്ടിയെ  പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ആൺകുട്ടിയെ പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ആൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച പള്ളികമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കുറ്റം ചുമത്തി പയ്യന്നൂർ പോലീസ് കേസ് എടുത്തു. കാറമേൽ മുങ്ങം സ്വദേശി സാലി (46) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊഴി

Local
അനിലയെ കൊന്നത് ദാമ്പത്യം തകർന്ന മനോവിഷമത്തിൽ

അനിലയെ കൊന്നത് ദാമ്പത്യം തകർന്ന മനോവിഷമത്തിൽ

മാതമംഗലം കോയിപ്രയിലെ ടി.വി.ബിജുവിന്റെ ഭാര്യയും രണ്ടു മക്കളുടെ മാതാവുമായ അനിലയെ ( 33 )അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ വെച്ച് ഷാൾ കഴുത്തിൽ കുരുക്കി കൊലപെടുത്തുകയായിരുന്നുവെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. അനിലയുടെ ആൺ സുഹൃത്തായ മാതമംഗലം കുറ്റൂര്‍ വെള്ളരിയാനം ഇരൂളിലെ കുരിയംപ്ലാക്കല്‍ സുദര്‍ശന പ്രസാദ് എന്ന

Local
റബ്ബർഷീറ്റ് മോഷണത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു

റബ്ബർഷീറ്റ് മോഷണത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു

റബർ ഷീറ്റുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ അർഷാദ് (33), എം.വി. ജിതിൻ രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇൻസ്‌പെക്ടർ കെ.വി. ഉമേശൻ അറസ്റ്റ് ചെയ്തത്. കരിന്തളം വേളൂർ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബ്ബർ മോഷ്ടിക്കുന്നതിനിടയിലാണ് നാട്ടുകാർ ഇവരെ പിടികൂടിയത്.

Local
പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി

പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി

കർണ്ണാടക സംഗീതജ്ഞൻ കല്യാശ്ശേരി കൃഷ്ണൻ നമ്പ്യാർ ഭാഗവതരുടെ സ്മരണക്കായി ശിഷ്യർ ഒരുക്കിയ പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി. കൃഷ്ണൻ നമ്പ്യാരുടെ നീലേശ്വരത്തെ ശിഷ്യർ രൂപീകരിച്ച സംഗീതസഭ കൃഷ്ണം- 24ന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് സംഗീത പരിപാടികളുടെ തുടക്കമായത്.

error: Content is protected !!
n73