
{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}
പയ്യന്നൂർ.അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറിയും ജില്ലാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന സി.നാരായണൻ്റെ സ്മരണക്ക് നൽകുന്ന 2025 -ലെ പുരസ്ക്കാരത്തിന് ഐ.എസ്.ആർ.ഒ റിട്ട. സയൻ്റിസ്റ്റും ശാസ്ത്ര പ്രചാരകനുമായ കെ.വി.രവീന്ദ്രൻ അർഹനായി. ഭൗമശാസ്ത്രം, വിദൂര സംവേദന സാങ്കേതിക വിദ്യ എന്നിവയിലെ വിദഗ്ധനെന്ന നിലയിൽ ഔദ്യോഗിക രംഗത്തും പിന്നീട് ശാസ്ത്ര പ്രചാരണത്തിലും പൊതുരംഗത്തും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം . പത്തായിരം രൂപയും ഫലകവുമാണ് അവാർഡായി നൽകുന്നത്. മെയ് 25 ന് വൈകു: 5 മണിക്ക് ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത പുരസ്കാരം സമ്മാനിക്കും.