The Times of North

Breaking News!

ന്യൂസ് മലയാളം ചാനൽ സംഘത്തിന്റെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 3 പേർക്ക് പരിക്ക്.   ★  കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു   ★  ഓയില്‍ കണ്ടെയ്‌നറുകള്‍ കടലല്‍ പതിച്ചു തീരദേശത്ത് ജാഗ്രത നിർദ്ദേശം   ★  പ്രതികൂല കാലാവസ്ഥ: നീലേശ്വരം പൊതുജന വായനശാല ജൂബിലി, ജന്മശതാബ്ദി ആഘോഷത്തിന്റെ ഇന്നത്തെയും നാളത്തെയും പരിപാടികൾ മാറ്റി   ★  ഉയർന്ന തിരമാല/കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം   ★  ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം   ★  ദുരന്തനിവാരണം മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു   ★  മഴയുടെ മറവിൽ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം   ★  പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ അന്തരിച്ചു   ★  കാസർഗോഡ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ

മഴയുടെ മറവിൽ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം

പയ്യന്നൂർ: മഴകനത്തു പെയ്യുന്നതിന്റെ മറവിൽ പയ്യന്നൂരിലെ തറവാട്ട് ക്ഷേത്രത്തിൽ കവർച്ചാ ശ്രമം. പോലീസ് സ്റ്റേഷന് പിറക് വശം ഗാന്ധി മന്ദിരത്തിന് സമീപത്തെ തറവാട് ക്ഷേത്രമായ നിക്കുന്നത്ത് കളരി ക്ഷേത്രത്തിലാണ് കവർച്ചാ ശ്രമം നടന്നത്. ക്ഷേത്രത്തിൻ്റെ കിഴക്കേ ഭാഗത്തെ കൊട്ടിലകത്തിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ച മോഷാവ് അകത്ത് കടന്ന് പ്രധാനക്ഷേത്രത്തിനകത്ത് കയറിയെങ്കിലും സാധനങ്ങളൊന്നും മോഷണം പോയിരുന്നില്ല.സമീപത്തെ ഗുളികൻ ദേവസ്ഥാനത്തിൻ്റെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണം കവരാൻ ശ്രമം നടന്നു.സമീപത്തായി മോഷ്ടാവ് ഉപേക്ഷിച്ച നിലയിൽതേങ്ങ ഉരിക്കുന്ന മെഷീൻ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി എൻ.കെ.വിനോദ് കുമാർ പയ്യന്നൂർ പോലീസിൽ പരാതി നൽകി.

Read Previous

പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ അന്തരിച്ചു

Read Next

ദുരന്തനിവാരണം മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73