11 നിറങ്ങൾ,13 രൂപങ്ങൾ, 18 പച്ചക്കറികളുടെ പേരുകൾ എന്നുവേണ്ട ചോദിക്കുന്ന ഏത് ചോദ്യത്തിനും കൃത്യമായ മറുപടി പറയുന്ന രണ്ടുവയസ്സും പത്തുമാസവും പ്രായമുള്ള കുട്ടി ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി. പെരിയ കാവുങ്കാൽ വീട്ടിൽ അക്ഷയ് യുടെയും അനുപമയുടെയും മകനുമായ ആര്യൻ അക്ഷയ് ആണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. 21 പഴങ്ങൾ,ശരീരത്തിലെ എട്ടു ഭാഗങ്ങൾ, എട്ടു ഗ്രഹങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, ഇംഗ്ലീഷ് അക്ഷരമാല യും അനുബന്ധ പദങ്ങളും, 1 മുതൽ 50 വരെയുള്ള സംഖ്യകൾ എന്നിവ ആരുടേയും സഹായമില്ലാതെ ഈ കൊച്ചു മിടുക്കൻ പറയും. ദേശീയ ഗാനവും ഈ കൊച്ചു മിടുക്കന് മനഃ പാഠമാണ്. ഈ കഴിവുകൾ പരിഗണിച്ചു കൊണ്ടാണ് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. പനയാൽ കിഴക്കേക്കരയിലെ കൃഷ്ണന്റെയും അനിതയുടെയും കൊച്ചുമകൻ ആണ് ആര്യൻ.