
നീലേശ്വരം: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും . ജില്ലാ റഗ്ബി അസോസിയേഷനും പള്ളിക്കര വിദ്യാപോഷിണി വായനശാലയും സംയുക്തമായി യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്റ്റ് കോർഡിനേറ്റർ ബിജു രാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ താരം കെ വിജയചന്ദ്രൻ . പി സുരേഷ് കുമാർ . കെ.കെ സത്യനാരായണൻ.സി.എച്ച് മനോജ് എന്നീ വർ സംസാരിച്ചു.
കെ.വി.രവിന്ദ്രൻ ക്വിസ് മാസ്റ്റർ ആയി .സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ മധുസൂദനൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ഹൈസ്കൂൾ വിഭാഗം
ശ്രീര ആർ. നായർ
ജി എച്ച് എസ് എസ് കക്കാട്ട്, പ്രാർത്ഥന നമ്പ്യാർ ജി .എച്ച്. എസ്.എസ് ചായ്യോത്ത്, സാൻവി വിനിത്, ചിന്മയ വിദ്യാലയ നീലേശ്വരം എന്നീവരും
യു പി വിഭാഗത്തിൽ
ദ്യുതി സബിത്ത്, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ . വചസ് . സെന്റ് ആൻസ് എ.യു.പി.സ്കൂൾ . പള്ളിക്കര
ഇഷ സെന്റ് ആൻസ് എ.യു.പി.സ്കൂൾ പള്ളിക്കര. എന്നീവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.