
കരിന്തളം: പതിനേഴ് വർഷങ്ങൾക്കു ശേഷം നടക്കുന്ന അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിച്ച് വടക്കെ പുലിയന്നുർ ചെറുപ്പക്കോട്ട് ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് സുവനീർ പ്രകാശനവും ആദരിക്കലും നടന്നു. കെ സി സി പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പി.എം. രാജൻ അധ്യക്ഷനായി. ക്ഷേത്രം കോയ്മ,ക്ഷേത്രേശ്വരൻമാർ,അടുക്കത്തിൽ തറവാട്ടിലെ മുതിർന്ന അംഗങ്ങൾ എന്നിവരെയും ആദരിച്ചു കെ വി പ്രഭാകരൻ സ്വാഗതവും ലിഗേഷ് അണ്ടോൾ നന്ദിയും പറഞ്ഞു ഉത്സവം ഞായറാഴ്ച്ച സമാപിക്കും’