നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിനം ജൂബിലി, ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇന്ന് നടക്കേണ്ടിയിരുന്ന സംസ്കാരിക സമ്മേളനവും നാളത്തെ സമാപന സമ്മേളനവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു.
അനുബന്ധമായി നടക്കേണ്ടിയിരുന്ന കലാപരിപാടികളും മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ സി മാനവർമ രാജ, ജനറൽ കൺവീനർ എം മധുസൂദനൻ എന്നിവർ അറിയിച്ചു.