
കാസർകോട്: ഗൾഫിലേക്ക് പോയ മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുളിയാർ മല്ലം പുഞ്ചക്കാട്ട് ചന്ദ്രന്റെ മകൻ കെ രാജേഷിനെ (35) ആണ് കാണാതായത്. ഈ മാസം ഒമ്പതിന് ഗൾഫിലേക്ക് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് യാതൊരു വിവരമില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു