കാഞ്ഞങ്ങാട് : വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയ
മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ
എൻ. സി. പി. എസ് പ്രവർത്തകർ ജോയിയുടെ കോലം കത്തിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തിയ പ്രതിഷേധ പ്രകടനം മാന്തോപ്പ് മൈതാനിയിൽ സമാപിച്ചതിന് ശേഷമാണ് ജോയിയുടെ കോലം കത്തിച്ചത്. എൻ.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.ബാലൻ, ബെന്നി നാഗമറ്റം, രാജു കൊയ്യോൻ, ടി നാരായണൻ മാസ്റ്റർ, ഉദിനൂർ സുകുമാരൻ, ഒ.കെ. ബാലകൃഷ്ണൻ, സീനത്ത് സതീശൻ, ലിജോ സെബാസ്റ്റ്യൻ, നാസർ പള്ളം, രമ്യ രാജേഷ്, ടി.വി കൃഷ്ണൻ, മുത്തലിബ് കോട്ടപ്പുറം തുടങ്ങിയവർ നേതൃത്യം നൽകി.