The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

“ശബ്ദമാന്ത്രികൻ്റെ അരികിലൂടെ ” സന്തോഷ് ഒഴിഞ്ഞ വളപ്പ്

ശബ്ദം എത്ര മനോഹരമായ വാക്ക്, എന്ന് തോന്നിപ്പോകും കരിവെള്ളൂർ രാജൻ എന്ന അനൗൺസറുടെ അരികിലെത്തിയാൽ വെറും വിളിച്ചു പറയലല്ല അനൗൺസ്മെൻ്റ് എന്നും അത് ഹൃദയത്തിൽ ‘വർണ്ണങ്ങൾ വാരിവിതറേണ്ട കലയെന്നും ബോധ്യപ്പെടുത്തി നാല് പതിറ്റാണ്ടിനിപ്പുറവും ഒരാൾ ശബ്ദമാന്ത്രികനായി മൈക്ക് അനൗൺസ്മെൻ്റിൽ തുടരുകയാണ്. ശബ്ദമാധുര്യത്തിൻ്റെ താളാത്മകതയ്ക്ക് ഹൃദയ കീർത്തനങ്ങളുടെ ഭാഷയിൽ പുരാവൃത്തങ്ങളും ഉപമകളും ഐതീഹ്യ പൊലിമയും ചാർത്തി ജനഹൃദയങ്ങളെ കീഴടക്കുകയാണ് നമ്മുടെ കരിവെള്ളൂർരാജേട്ടൻ എന്ന ‘ കലാകാരൻ തെയ്യം കെട്ട് ഉണ്ടെന്ന കേവലമായ അറിയിപ്പിൽ ഒതുങ്ങിയ സാധാരണ മൈക്ക് അറിയിപ്പിൽ നിന്ന് ജനക്കൂട്ടങ്ങളെ തെയ്യത്തിൻ്റെ സംഭവബഹുലമായ ചരിത്ര വിവരണത്തിലൂടെ മനോഹര ശബ്ദവിന്യാസങ്ങളുടെ ആരോഹണ അവരോഹണമായ ‘ശബ്ദാനുഭവങ്ങളിലൂടെ കേൾവിക്കാരുടെ സിരകളിൽ ഉൽസവംനിറയ്ക്കുന്ന ‘അറിയിപ്പായി വിളിച്ചു പറയൽ ഒരു അസാധാരണ അനുഭവമാക്കി വാക്കുകളെ അനന്തകോടി നക്ഷത്ര പ്രഭാപൂരമാക്കി മാറ്റുന്ന ശബ്ദമാന്ത്രികതയുടെ ചുരുക്ക പേരാണ് കരിവെള്ളൂർ രാജൻ എന്ന നമ്മുടെ പ്രിയപ്പെട്ട നാട്ടുടെ രാജേട്ടൻ ഇന്ന് ഇദ്ദേഹത്തിൻ്റെ മാന്ത്രിക അനൗൺസ്മെൻ്റുകൾ കരിവെള്ളൂരും ഉത്തര കേരളവും കടലുകടന്ന് വിദേശമലയാളി കൂട്ടായ്മകളിൽ വരെ നിത്യസാന്നിദ്ധ്യമായി മാറി. എത്ര ധന്യമാണിവിടം തെയ്യം കലകളിലൂടെ, രാഷ്ട്രീയ അറിയിപ്പുകളിലൂടെ ” കലാസാംസ്കാരിക ചരിത്ര വിവരണത്തിലൂടെ ശ്രവണസുന്ദരകാവ്യമായ വിളിച്ചു പറയിലൂടെ കേൾവിക്കാരൻ്റെ അനുഭൂതി കളെ ഇളക്കിമറിക്കുകയാണ് ഈ ഗ്രാമീണനായ ശബ്ദമാന്ത്രികം ഏത് ആഘോഷവും പൂര പറമ്പു പോലെ ജനസാഗരമാകാൻ, ഏത് രാഷ്ട്രീയ സമ്മേളനവും ഇളകി മറിഞ്ഞ് അലകടലാകാൻ ഒരേയൊരാളുടെ ശബ്ദ സൗകുമാര്യാമാത്രം മതി. അമ്മയിൽ നിന്ന് കിട്ടിയ പദസമ്പത്തും പരന്ന വായനയും രാജേട്ടന് ലോകസാഹിത്യം വരെ പ്രിയതര അനുഭവം പലേരി കൊവ്വലിലെ ഏ.വി. സ്മാരക വായനശാലയിലെ ഏറ്റവും മികച്ച പുസ്തക വായനക്കാരിക്കുള്ള അംഗീകാരം. പല തവണ ആറ്റാച്ചേരി പാർവ്വതി അമ്മ ഏറ്റുവാങ്ങി മലയാളത്തിൻ്റെ വലിയ എഴുത്തുകാരായ സി.വി. ബാലകൃഷ്ണൻ,കുരിപ്പുഴ ശ്രീകുമാർ, ടി.എൻ. പ്രകാശ് ‘ എന്നിവരിൽ നിന്ന് ‘പള്ളി നേർച്ച പള്ളിപ്പെരുന്നാൾ, കുടുംബ സംഗമം, ക്ലബ് വാർഷികം തിരഞ്ഞെടുപ്പ് കാലം, എന്ന് വേണ്ട ആരോ ആഘോഷങ്ങളും മനോഹരവും ജനപ്രളയവുമാകുമ്പോൾ മുഴങ്ങുന്ന പൗരുഷത്തിൻ്റെ ഘനഗംഭീര ശബ്ദം കരിവെള്ളൂർ രാജൻ എന്ന ശബ്ദ വിസ്മയമായ അസാധാരണ കലാകാരൻ്റെതാണ്. മസ്ക്കറ്റ്, കാനഡ, ബഹറിൻ , സൗദി, ആസ്ത്രേലിയ, മലേഷ്യ, ശ്രീലങ്ക തുടങ്ങി പതിനേഴോളും രാജ്യങ്ങളിൽ പ്രവാസി കൂട്ടായ്മകളിൽ ഉയരുന്ന ‘അറിയിപ്പുകളുടെ ആരവങ്ങളിൽ ഒരാൾ മാത്രം കരിവെള്ളൂരിൻ്റെ സ്വന്തം രാജേട്ടൻ – ഒരു കാലത്ത് ഈശബ്ദം പ്രചാരം നേടുന്ന വേളയിൽ സ്റ്റുഡിയോയിൽ വന്ന് ഒരാൾ ‘നിങ്ക അനൗൺസ്മെൻ്റ്’ വേണമെന്ന് ‘ഒരു തമിഴ് നാട്ടുകാരൻ – പറഞ്ഞത്രെ വാഹനങ്ങളിൽ അമ്മിക്കല്ലും കടച്ചക്കല്ലും വിൽക്കുന്ന ഒരു തമിഴ് വ്യാപാരിയായിരുന്നു. അത്. ഇങ്ങനെ രാജേട്ടനെ തേടി വരുന്ന ‘എത്രയെത്ര ജീവിതമുഹൂർത്തങ്ങൾ സ്വരകേരള പുരസ്കാരം മാവുങ്കാൽ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ പൂർണ്ണ കുംഭ ആദരം, റേഡിയോ ജയ് ഹോ പുരസ്കാരം, തുടങ്ങി നൂറുകണക്കിന് ക്ഷേത്രങ്ങളിലെ ഉപഹാരങ്ങൾ, ക്ലബ്ബുകളിലെ ആദരങ്ങൾ, ട്രോഫി കളാൽ ഇപ്പോൾ കരിവെള്ളൂർ പലേരി കൊവ്വലിലെ വീട് മുറികൾ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.. ഈ വീടിൻ്റെ മുകൾനിലയിൽ റിക്കോർഡിങ്ങ് സ്റ്റുഡിയോയാണ് അനൗൺസിങ്ങ് മേഖലയിൽ കുടുംബത്തിൽ നിന്ന് മകൻ രശാന്ത് രാജ് മികച്ച അനൗൺസറാണ് സൗണ്ട് എൻജിനീയർ ഇദ്ദേഹമാണ്. രണ്ടാമത്തെ മകൻ ശരത് രാജ് (സൈനികൻ) ഭാര്യ ദിനേശ് ബീഡി തൊഴിലാളി ആയിരുന്ന ശാന്ത കക്കാട്ട് രാജേട്ടന് രണ്ട് സഹോദരിമാരുണ്ട് സതിയും ലതയും.. കരിവെള്ളൂർ – സാധു ബീഡി തൊഴിലാളിയായാണ് ഈ അനുഗ്രഹി ത ശബ്ദമാന്ത്രികൻ്റെ ജീവിതയാത്രയുടെ തുടക്കം. ‘സ്കൂൾ പഠനം കരിവെള്ളൂർ മണക്കാട്ട് കോട്ടുമ്പറമ്പത്ത് എയുപി.എസ്. ബീഡി കമ്പനിയിലെ പത്രവായനയാണ് ലോകമറിയുന്നഅനൗൺസറായി മാറാൻ ഈ കലാകാരന് വഴിവിളക്കായത്.

Read Previous

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ

Read Next

ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73