പയ്യന്നൂർ: ബസ്സ്റ്റാന്റ്. റീടാറി പ്രവർത്തി നടപടിക്രമങ്ങൾ പാലിക്കാതെ മുപ്പത് ലക്ഷം രൂപയ്ക്ക് സ്വന്തക്കാരനായ കരാറുകാരന് നൽകിയത് അഴിമതിക്ക് കുടപിടക്കുന്നതാണെന്നും. അതിന് കുട്ടുനിൽക്കുന്ന മുനിസിപ്പൽ ചെയർ പെഴ്സൺ രാജി വെക്കണമെന്നും കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ രൂപേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അലിമങ്കര, ഏ.പി.നാരായണൻ. പി ലളിത കെ.ജയരാജ് .കെ.കെ. ഫൽഗുനൻ , അഡ്വ: ഡി.കെ.ഗോപിനാഥ് , വി.സി നാരായണൻ വി.കെ.ഷാഫി, കെ.വി.കൃഷ്ണൻ. പി.പി. സമീർ . പിലാക്കൽ അശോകൻ . പ്രശാന്ത് കോറോം,, ഫായിസ് കവ്വായി ,അത്തായി പത്മിനി , ഷമീമ ജമാൽ , ഇ.പി. ശ്യാമള, നവനീത് നാരായണൻ , ആകാശ് ഭാസ്ക്കരൻ, നവനീത് ഷാജി, അർഷാദ്കവ്വായി , എന്നിവർ സംസാരിച്ചു