
ഉദുമ: നാവികൻ കപ്പലിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉദുമ സ്വദേശിയും
പാലക്കുന്ന് തിരുവക്കോളിയിലെ താമസക്കാരനുമായ തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്ത് (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. മുംബൈയിലെ വില്യംസെൻ കമ്പനിയിൽ നിന്നുള്ള പ്രതിനിധികളാണ് നീലേശ്വരം തൈക്കടപ്പുറത്തെ വീട്ടിലുള്ള ഭാര്യ ലിജിയെ മരണവിവരം അറിയിച്ചത്. ജപ്പാനിൽ നിന്ന് യുഎസ് പോർട്ട് ലക്ഷ്യമിട്ടുള്ള തൈബേക് എക്സ‌്പ്ലോറർ എന്ന എൽപിജി കപ്പലിൽ യാത്രയ്ക്കിടെ നടുക്കടലിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. കപ്പൽ നാളെ തീരത്ത് എത്തുമ്പോൾ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ സുചിപ്പിച്ചു. ഉദുമ ഉദയമംഗലത്തെ കപ്പൽ ജീവനക്കാരനായിരുന്ന പരേതനായ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. മക്കൾ: അൻഷിത, ആഷ്‌മിക. സഹോദരങ്ങൾ: പ്രദിപ് ചക്ലി (മർച്ചന്റ് നേവി). പ്രസീത (ഖത്തർ).