
നീലേശ്വരം: നീലേശ്വരത്തെ ജനകീയ ഡോക്ടർ ഹരിദാസ് വെർക്കോട്ട് സർവകക്ഷി അനുസ്മരണയോഗം നാളെ (വെള്ളി ) വൈകിട്ട് നാലുമണിക്ക് നടക്കും. നീലേശ്വരം റോട്ടറി ഹാളിൽ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷയാകും. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യോഗത്തിൽ മുഴുവൻ ആളുകളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.
Tags: Dr. Haridas Verkot news