The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

ആക്ടിവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.923 കിലോ കഞ്ചാവുമായി രണ്ടുപേരെ നീലേശ്വരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിക്കര എൽ പി സ്കൂളിന് സമീപത്തെ നാരായണന്റെ മകൻ എ നവിത്ത് (31), കുശാൽനഗർ നരസിംഹ ഹൗസിൽ കെ എൻ അനിൽകുമാറിന്റെ മകൻ എച്ച് എ അശ്വന്ത് (28) എന്നിവരെയാണ് നീലേശ്വരം കരുവാച്ചേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. കെ.എൽ 60 ആർ 9677 നമ്പർ ആക്ടീവ സ്കൂട്ടറിൽ കടത്തുമ്പോഴാണ് കഞ്ചാവുമായി ഇരുവരെയും അറസ്റ്റ് ചെയ്തത് . രഹസ്യവിവരണം ലഭിച്ചതിന് അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് പിടികൂടിയ സംഘത്തിൽ  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജൻ. പി ,  പ്രിവൻ്റീവ് ഓഫീസർ പ്രസാദ്. എം. എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രജിത്ത് കുമാർ. കെ. വി,  സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു. വി, ദിനൂപ്. കെ, നസറുദ്ദീൻ. എ. കെ, ശൈലേഷ് കുമാർ. എക്സൈസ് ഓഫീസർ മഞ്ജുനാഥ്. വി,വനിതാ സിവിൽ എക്സൈസ് ഓഫീസർ ലീമ. പി.കെ, സീനിയർ ഗ്രേഡ് ഡ്രൈവർ രാജീവൻ. പി എന്നിവർ ഉണ്ടായിരുന്നു.

Read Previous

ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്

Read Next

സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73