The Times of North

Breaking News!

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ   ★  കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല   ★  ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു   ★  'പൂവ് ' സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം   ★  ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  സൗജന്യ യോഗ ക്ലാസിന് തുടക്കമായി   ★  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   ★  സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി   ★  ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി   ★  ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി

ലോക്സഭ തെരഞ്ഞെടുപിന് മുന്നോടിയായി കാസർകോട് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽ രാജനും പാർട്ടിയും, കാസർകോട് ഐബിയും ആർപിഫും സംയുക്തമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.680 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർ നടപടികൾക്കായി കേസ് കാസർകോട് എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവ് കടത്തി കൊണ്ട് വന്ന പ്രതിയെ കണ്ടെത്താൻ അന്വേഷണം കാസർകോട് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചു.

കഞ്ചാവ് പിടികൂടിയ സംഘത്തിൽ പ്രൈവൻറ്റീവ് ഓഫിസർ ബി. എസ്.മുഹമ്മദ്‌ കബീർ , പ്രൈവൻറ്റീവ് ഓഫീസർ ഗ്രേഡ് എം എം,പ്രസാദ് സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബി. എൻ.ദീപു, ആർ. കെ. അരുൺ ആർ പി എഫ് എ എസ് ഐ എം. ഡി അജിത് കുമാർ, സി. എസ്.സനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ പി രാജീവൻ, കോൺസ്റ്റബിൾ വി ടി രാജേഷ് എന്നിവരുമുണ്ടായിരുന്നു.

Read Previous

ബി.ജെ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പഞ്ചായത്ത് അംഗത്തെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

Read Next

ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73