The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്

പയ്യന്നൂർ: പഴയ ബസ്സ്റ്റാന്റ് റീടാറിങ്ങ് പ്രവർത്തി നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെ സ്വന്തംക്കാരാനായ കരാറുകാരന് മുപ്പത് ലക്ഷത്തിന് നൽകിയത് അഴിമതി നടത്താനാണെന്നും ഇത് വിജിലൻസ് അന്വേഷിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നഗരസഭയിലെ കൗൺസിലർമാർ പോലും അറിയാതെയെടുത്ത നടപടി സമഗ്രമായ അന്വേഷണം നടത്തണമെന്നും പൊതു പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന ഉത്തരവാദപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ശക്തമായപ്രക്ഷോഭം യു ഡി എഫ് .ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി .

മുനിസിപ്പൽ യു ഡി എഫ് ചെയർമാൻ എ. രൂപേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഏ. പി.നാരായണൻ , പി.ലളിത .എം.ഉമ്മർ , കെ.ജയരാജ്, എസ്.എ..ശുക്കൂർ ഹാജി,കെ.കെ. ഫൽഗുനൻ . വി.കെ.ഷാഫി, കെ.വി.കൃഷ്ണൻ , വി.എം. പിതാംബരൻ , അത്തായി പത്മിനി, പ്രശാന്ത് കോറോം, ഷമീമ ജമാൽ , മണിയറ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Read Previous

കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ

Read Next

ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73