The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

വി.ഡി സതീശന്റേയും ഷാഫിയുടെയും വാട്ടർ ലൂ ആകുമോ പാലക്കാട്

 

കോൺഗ്രസിന്റെ പട്ടികയിൽ പോലും ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി അടിച്ചേൽപ്പിച്ച സതീശൻ – ഷാഫി പക്ഷത്തിന്റെ വാട്ടർലൂ ആകും പാലക്കാട് ഉപ തെരഞ്ഞെടുപ്പ്. മുതിർന്ന പല നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. പാലക്കാട്ട് യു ഡി എഫിന് ആദ്യമുണ്ടായിരുന്ന മേൽക്കൈ ഇപ്പോഴില്ല. പ്രമുഖ ഘടക കക്ഷിയായ മുസ്ലിം ലീഗ് പ്രവർത്തകർ പോലും രാഹുലിനെ തിരിഞ്ഞുനോക്കുന്നില്ല. ഹരിയാന മോഡലിൽ കേരളവും കോൺഗ്രസിനെ കൈവിടുകയാണെന്ന് പാലക്കാട് തെളിയിക്കുന്നു.

മുതിർന്ന നേതാക്കളില്ല, പ്രവർത്തകരില്ല, ലീഗ് പ്രവർത്തകർ പോലുമില്ല രാഹുലിന്റെ പ്രചരണരംഗത്ത്.

ആദ്യഘട്ടത്തിൽ കോൺഗ്രസിനുണ്ടായിരുന്ന മേൽക്കൈ ഇപ്പോഴില്ല. സതീശൻ-ഷാഫി നോമിനിക്കെതിരെ അടിത്തട്ടിൽ സാധാരണ പ്രവർത്തകർക്ക് അമർഷമുണ്ട്. പാലക്കാടുകാരനായ ഒരു എം എൽ എ ഉണ്ടാകണം എന്ന അവരുടെ ആവശ്യം നേതൃത്വം വിലകൊടുത്തില്ല. തങ്ങളുടെ വികാരം കണക്കിലെടുക്കാതെ പുറത്തുനിന്നും ആളെ കെട്ടിയിറക്കിയതാണ് കലാപം രൂക്ഷമാക്കിയത്.

കോൺഗ്രസ് ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന പാലക്കാട്‌ സൗത്തിൽ പോലും യു ഡി എഫ് പിന്നിലാണ്. പ്രചാരണ രംഗത്ത് എൽ ഡി എഫ് ഇതിനകം നല്ല രീതിയിൽ മുന്നേറിയെന്ന് ഡി സി സി നേതൃത്വം വിലയിരുത്തുന്നു.

പാലക്കാട്ടുകാരനായ ഒരു എം എൽ എ യാണ് തങ്ങൾക്ക് വേണ്ടത് എന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. എന്നാൽ ഈ വികാരം കണക്കിലെടുക്കാത്തതാണ് പ്രവർത്തകരെയും നേതാക്കളെയും പ്രകോപിപ്പിച്ചത്.

എ-ഐ ഗ്രൂപ്പുകൾ താഴെതട്ടിലെ പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മുതിർന്ന നേതാക്കളെല്ലാം രാഹുലിനെ കൈയൊഴിഞ്ഞു. സ്വന്തം മാതാ പിതാക്കളെ അധിക്ഷേപിച്ച ആളിന്റെ ജയം ചേട്ടനും ആഗ്രഹിക്കില്ലെന്ന പദ്മജ വേണുഗോപാലിന്റെ പ്രതികരണവും കോൺഗ്രസിനെ വെട്ടിലാക്കി. രമേശ് ചെന്നിത്തല മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് പാലക്കാട്ടേക്ക് തിരിഞ്ഞുനോക്കിയതേയില്ല. കടുത്ത അതൃപ്തിയുള്ള ഭൂരിഭാഗം മുതിർന്ന ഐ ഗ്രൂപ്പ് നേതാക്കളും പാലക്കാടിനെ കൈയ്യൊഴിഞ്ഞു. ഷാഫി-സതീശൻ പക്ഷത്തിന്റെ മാത്രം ചിലർ മാത്രമാണ് പ്രചാരണത്തിനുള്ളത്.

മറ്റൊന്ന് മുസ്ലിം ലീഗ് പ്രവർത്തകരുടെ അസാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ സജീവമായിരുന്ന ലീഗിന്റെ പല സമൂഹ മാധ്യമ കൂട്ടായ്മകൾ ഒന്നും രംഗത്തില്ല.

പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്‌ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‌ കോൺഗ്രസ്‌ കണക്കുകൂട്ടിയിരുന്നെങ്കിലും ഇത്ര രൂക്ഷമാകുമെന്നോ ഇത്രയധികം നേതാക്കൾ പാർടി വിടുമെന്നോ കരുതിയില്ല. കേവലം സ്ഥാനത്തിന്റെയോ വ്യക്തി താൽപര്യത്തിന്റെയോ പ്രശ്നമല്ല, മറിച്ച്‌ കോൺഗ്രസിനെത്തന്നെ തകർക്കുന്ന ചില നേതാക്കളുടെ നിലപാടാണ്‌ പൊട്ടിത്തെറിക്ക്‌ പിന്നിലെന്ന്‌ വ്യക്തമാണ്‌. ഡോ. സരിൻ ഉന്നയിച്ച ഈ വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടാണ്‌ പ്രധാന നേതാക്കളും അവരെ പിന്തുണയ്ക്കുന്ന പ്രവർത്തകരും അനുഭാവികളും പാലക്കാട്‌ കോൺഗ്രസ്‌ വിട്ടത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഷാഫി പറമ്പിലും ജില്ലാ നേതൃത്വത്തെ വകവയ്ക്കാതെ ഏകപക്ഷീയമായി തിരുമാനം എടുത്തതാണ്‌ പ്രശ്നമെന്ന്‌ പുറത്തുവന്നവരെല്ലാം പറയുന്നു. രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും അടക്കമുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യം ശരിവയ്ക്കുന്നുമുണ്ട്‌.

Read Previous

വെടിമരുന്നു ദുരന്തം കമ്മറ്റിക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

Read Next

കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73