The Times of North

Breaking News!

ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി   ★  ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി   ★  മനുഷ്യരെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ സിപ്റ്റ പോലുള്ള സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണം   ★  സപ്ലൈകോ പീപ്പിൾ ബസാറിൽ സ്കൂൾ ഫെയർ തുടങ്ങി   ★  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം   ★  കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു   ★  ബൈക്കിടിച്ച് വയോധികൻ മരിച്ചു

രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

പയ്യന്നൂർ : ഏഴിമല നാവിക അക്കാദമി പദ്ധതി പ്രദേശത്തിനകത്ത് ജനവാസകേന്ദ്രത്തിനു സമീപത്തായി സ്ഥാപിച്ച അശാസ്ത്രിയ മാലിന്യ പ്ലാൻ്റിൽ നിന്നും മലിന ജലം ഒഴുകി 300 ഓളം കിണറുകൾ മലിനമാക്കിയതിനെതിരെ മാലിന്യ വിരുദ്ധ സമരത്തിൽ സമര സമിതി പ്രവർത്തകർക്കെതിരെ പോലീസ് ചാർജ്ജ് ചെയ്ത 15 കേസുകളും കോടതി തള്ളി. സമരം അവസാനിപ്പിക്കുന്ന സമയത്ത് നേവൽ അധികൃതർ നൽകിയ ഉറപ്പുകൾ പാലിച്ചതോടെ സമരം പൂർണ്ണ വിജയത്തിലെത്തിയിരിക്കുകയാണ്. അവസാന കേസു കൂടി തള്ളിയത്തോടെ സമര വിജയം പൂർണ്ണതോതിൽ ആഘോഷിക്കാനൊരുങ്ങുകയാണ് സമരസമിതി പ്രവർത്തകർ.

2017 ജനുവരിയിലാണ് രാമന്തളി ജനവാസകേന്ദ്രത്തിലെ കിണറുകളിൽ മാലിന്യം നിറയുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. വേനൽ കാലത്ത് കിണറുകൾ വറ്റാറുള്ള ഇവിടെ കിണറുകളുടെ പകുതി വെള്ളം നിറഞ്ഞതും വെള്ളത്തിൻ്റെ നിറവ്യത്യാസവും രൂക്ഷ ഗന്ധവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ച് ആർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ചെയർമാനും, കെ പി രാജേന്ദ്രകുമാർ കൺവീനറുമായി ജനാരോഗ്യസംരക്ഷണ സമിതി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സമര രംഗത്ത് ഇറങ്ങുകയായിരുന്നു.

നാവിക അക്കാദമി പ്രധാന കവാടത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് രാപ്പകൽ സത്യാഗ്രഹ സമരം നടത്തി. സമരത്തെ നേവൽ അധികൃതർ അവഗണിക്കുകയും സംസ്ഥാന സർക്കാർ വിഷയത്തിൽ ഗൗരവ്വമായി ഇടപ്പെടുന്നതിൽ പിന്നോക്കം പോയതും സമരത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുവാൻ കാരണമായി.
പിന്നീട് സമരം അവസാനിക്കുന്ന 2017 മെയ് 24 വരെ നിരന്തര സമരമുഖത്തായിരുന്നു ജനാരോഗ്യസംരക്ഷണ സമിതി പ്രവർത്തകർ. മാലിന്യം നിറഞ്ഞ വെള്ളവുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമര സമിതി പ്രവർത്തകർ നേവൽ അക്കാദമി കവാടത്തിലേക്കും കണ്ണൂർ കലക്ട്രരുടെ വസതിയിലേക്കും മലിനജലം നിറച്ച കുടവുമായി മാർച്ച് നടത്തി.
റോഡ് ഉപരോധ സമരം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയതാണ് കേസുകളുടെ തുടക്കം.
പിന്നീട് പല പ്രതിഷേധ സമരങ്ങളിലായി സ്ത്രീകളടക്കം നൂറിലധികം ആളുകളുടെ പേരിലാണ് പോലീസ് കേസെടുത്തത്.സമരത്തിൻ്റെ അവസാന ഘട്ടമായി നടത്തിയ നിരാഹാര സമരമാണ് മാലിന്യ വിരുദ്ധ സമരത്തിൻ്റെ വിജയത്തിലേക്ക് നയിച്ചത്.
സമരം ശക്തമായപ്പോഴാണ് നേവൽ അധികൃതർ ചർച്ചയ്ക്ക് തയ്യാറായത്.

നിലവിലെ കേന്ദ്രീകൃത അശാസ്ത്രീയ മാലിന്യ പ്ലാൻ്റ് പൂർണ്ണമായും ഉപേക്ഷിച്ച് നേവിയിലെ പലയിടങ്ങളിലായി വികേന്ദ്രീകൃത മാലിന്യ പ്ലാൻ്റ് എന്ന ആവശ്യം നേവൽ അധികൃതർ അംഗീകരിച്ചതോടെ 2017 മെയ് 24 ന് സമരം അവസാനിപ്പിച്ചു.
അക്കാദമിയിൽ ഇത്തരത്തിൽ 4 വികേന്ദ്രീകൃത മാലിന്യ പ്ലാൻ്റുകൾ സ്ഥാപിച്ച് മാലിന്യ പ്രശ്നം ഒഴിവാക്കിയതും പോലീസ് സമരസമിതി പ്രവർത്തർക്ക് എതിരെ എടുത്ത കള്ളക്കേസുകൾ കോടതി തള്ളിയതും സമരത്തിൻ്റെ പരിപൂർണ്ണ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
സമരജീവിതം നടന്ന അക്കാദമി കവാടത്തിനു മുന്നിൽ ഈ മാസം അവസാനം ഒത്തു കൂടി സമരവിജയം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ് സമരസമിതി പ്രവർത്തകരായ
ആർ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.പി. രാജേന്ദ്രകുമാർ, പി.പി. നാരായണി പി.കെ നാരായണൻ,എം പത്മനാഭൻ, കെ.പി.ശകുന്തള , കെ. എം അനിൽകുമാർ, സുനിൽ രാമന്തളി എന്നിവർ അറിയിച്ചു

Read Previous

ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി

Read Next

കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73