
പയ്യന്നൂർ: ബൈക്കിടിച്ച് വഴി യാത്രക്കാരനായ വയോധികൻ മരിച്ചു. അന്നൂർ പടിഞ്ഞാറേക്കരയിലെ വാഴവളപ്പിൽ നാരായണൻ (85)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെ അന്നൂരമ്പലത്തിന് സമീപത്തായിരുന്നു അപകടം. ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ഏ.കെ.ജി. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ടി.വി. കാർത്ത്യായനി. മക്കൾ: പുഷ്പലത, സുധീർ. മരുമക്കൾ: രവീന്ദ്രൻ (കോഴിക്കോട്, ), കെ.വി. റീത്ത ( വെള്ളൂർ). സഹോദരങ്ങൾ: വി.വി.തമ്പായി, വി.വി. സരോജിനി, വി.വി. ജാനകി, വി.വി.കാർത്ത്യായനി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.