The Times of North

Breaking News!

രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി   ★  ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി   ★  മനുഷ്യരെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ സിപ്റ്റ പോലുള്ള സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണം   ★  സപ്ലൈകോ പീപ്പിൾ ബസാറിൽ സ്കൂൾ ഫെയർ തുടങ്ങി   ★  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം   ★  കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു   ★  ബൈക്കിടിച്ച് വയോധികൻ മരിച്ചു   ★  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം   ★  വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യതയിരിക്കെ സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിലാണ് യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

തൃശൂർ ജില്ലയിൽ താപനില 38°C വരെയും; കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Read Previous

പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ

Read Next

വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73