
നീലേശ്വരം: നീലേശ്വരത്ത് ഐക്യ ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. രാവിലെ നീലേശ്വരം സബ് ട്രഷറി പരിസരത്തു നിന്ന് മെയ് ദിന റാലി ആരംഭിച്ചു. തുടർന്ന് നീലേശ്വരം മേൽപ്പാലത്തിന് അടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ എം രാജഗോപാലൻ എം എൽ എ റാലി ഉൽഘാടനം ചെയ്തു. രമേശൻ കാര്യങ്കോട് (എഐടിയുസി) അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത, പി വിജയകുമാർ (എഐടിയുസി), പി കെ വിനോദ് (എൻജിഒ യൂണിയൻ), കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ,പാറക്കോൽ രാജൻ, കെ പി രവീന്ദ്രൻ ,സുരേഷ് പുതിയടത്ത്, തുടങ്ങിയവർ പ്രസംഗിച്ചു