
നീലേശ്വരം തെരുവ്-തളിയിൽ അമ്പലം റോഡിന്റെ നിർമ്മാണ പ്രവർത്തികൾ മാസങ്ങളായി പൂർത്തീകരികരിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മിറ്റി തെരുവ് റോഡിന് റീത്ത് വച്ച് പ്രതിഷേധിച്ചു.കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹി സി കെ രോഹിത്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ എം ശ്രീജ,കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ രതീഷ് പള്ളിക്കര, സഞ്ജയ് വി വി, ഐ എൻ ടി യു സി നീലേശ്വരം ഡിവിഷൻ ഭാരവാഹികളായ രജീഷ് ബാബു മൂലപ്പള്ളി, രാജേഷ് ഓർച്ച, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ശ്രീനി വള്ളിക്കുന്ന്, വിജേഷ് പള്ളിക്കര, സഞ്ജയ് സി ജെ, വിഷ്ണു കടിഞ്ഞിമൂല, സൂരജ് കരിങ്ങാട്ട്, സതി ഓർച്ച, ബിജേഷ് എന്നിവർ സംസാരിച്ചു.