
വെള്ളരിക്കുണ്ട് : കേര കൃഷി സംരക്ഷ ണ ത്തി നായി ലോകബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചില വഴിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ യും റബ്ബറിന് 250 രൂപയാക്കുക. വന്യ മൃഗ ശല്യം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ ബളാൽ കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബളാൽ ടൗണിൽ നിന്നും പ്രകടന മായിഎത്തിയ പ്രതി ഷേധ ക്കാരെ കൃഷി ഭവന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു..
തുടർന്ന് നടന്ന ധർണ്ണ കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ,
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി. അബ്‌ദുൾ കാദർ,മോൻസി ജോയ് ,പഞ്ചായത്ത് അംഗങ്ങളായ കെ. ആർ.വിനു, ജെസ്സി ചാക്കോ ,
പി. പത്മാവതി,എം. അജിത,ബിൻസി ജെയിൻ,ശ്രീജ രാമ ചന്ദ്രൻ ,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വി. മാധവൻ നായർ , സി. വി ശ്രീധരൻ ,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, സിബിച്ചൻ പുളിങ്കാല,ജോസ് അഗസ്ത്യൻ തുടങ്ങിയവർ പ്രസംഗിച്ചു..
കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം പ്രസിഡന്റ് ജോസഫ് വർക്കി സ്വാഗതവും. ജോസ് വടക്കേ പറമ്പിൽ നന്ദിയും പറഞ്ഞു.