
പയ്യന്നൂർ:ലോക ചിത്രകലയുടെ വിവിധ ശൈലികളെ ഏകോപിപ്പിച്ചു വളർത്തുന്ന
” വേൾഡ് ആർട്ട് ദുബായ്” യുടെ 11-ാം വാർഷികം ഇക്കഴിഞ്ഞ ഏപ്രിൽ 17 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്നു. നാല്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 400 -ലേറെ കലാകാരന്മാർ ഒരുക്കിയ 15000 -ത്തോളം സൃഷ്ടികളാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. അക്കൂട്ടത്തിലൊരുഫ്രെയിം (70 x 100 സെ.മീ/അക്രിലിക്) കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത വെള്ളൂർ സ്വദേശിനി ശ്രേയജ ജെ ആറിന്റേതായിരുന്നു . നീലയിലും വെളുപ്പിലും ഒരുക്കിയ ജ്യാമിതീയ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന സൂഫി നർത്തകൻ.
ദുബായിൽ ദി ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ ഫിസിക്സ് ടീച്ചറാണ് ശ്രേയജ.
കലയോടുള്ള താല്പര്യം മൂലം അംഗത്വം നേടിയ , ആർട്ടിസാർ ഡോട്ട് കോം എന്ന ഓൺലൈൻ ആർട്ട് ഗാലറി വഴിയാണ് വേൾഡ് ആർട്ടിലെത്തിയത്. ആർട്ടിസാറിന്റെ കഴിഞ്ഞ വർഷത്തെ പ്രദർശനത്തിലുമുണ്ടായിരുന്നു ശ്രേയജയുടെ ചിത്രം .
കാർട്ടൂണിസ്റ്റ് ജയരാജ് വെള്ളൂരിന്റെയും അദ്ധ്യാപിക എ.വി.രാജിയുടെയും മകളാണ്
ശ്രേയജ. അബുദാബിയിലെ സെയിൽസ് എൻജിനീയറായ വിഷ്ണു എം ഭർത്താവാണ്. പഞ്ചാബ് സെൻട്രൽ യൂനിവേഴിസിറ്റിയിലെ എം എ ( ജേർണലിസം ) ഫൈനൽ വിദ്യാർത്ഥിനിയായ സഹോദരി ശ്രേഷജ ജെ. ആറും ചിത്രകാരിയാണ്.