
കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ പീപ്പിൾ ബസാറിൽ സ്കൂൾ ഫെയർ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗുകൾ നോട്ടുബുക്കുകൾ വാട്ടർബോട്ടിൽ ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ പൊതു മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്കൂൾ ഫെയറിൽ ലഭ്യമാണെന്ന് സപ്ലൈകോ മാനേജർ അറിയിച്ചു