
പടന്നക്കാട് : മയക്കുമരുന്നുകളും മാരകമായ രാസ ലഹരി വസ്തുക്കളും കുടുംബങ്ങളിലും, സമൂഹത്തിലും മാത്രമല്ല നാടിന് തന്നെ മൊത്തം പിടി പെട്ടിരിക്കുന്ന വിപത്തായി മാറിയിരിക്കെ, യുവതലമുറയുടെ അഭിനിവേഷവും ആസക്തിയും കായിക-കലാ- സാംസ്കാരിക പ്രവർത്തനങ്ങളിലേക്കും വായനയിലേക്കും തിരിച്ച് വിട്ടാൽ മാത്രമെ വളർന്നു വരുന്ന യുവ സമൂഹത്തെ രക്ഷപ്പെടുത്താൻ കഴിയൂ എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. ഈ ഒരു ലക്ഷ്യത്തിലേക്ക് മുന്നിട്ടുറങ്ങുകയെന്നത് ഒരോ കലാ-കായിക- സാംസ്ക്കാരിക സംഘടനകളോടും ഉത്തരവാദിത്വമായി കാണണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന നാട്ടുൽസവത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണി സെബാസ്റ്റ്യൻ.
ക്ലബ്ബ് വനിതാവേദി പ്രസിഡണ്ട് ശകുന്തള അനിൽ ആദ്ധ്യക്ഷം വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, പ്രവീൺ തോയമ്മൽ, വി.വി ശോഭ, കെ.കെ. ബാബു എന്നിവർ പ്രസംഗിച്ചു.
കെ.വി. ശ്യാമള സ്വാഗതവും വി.വി. ശ്രീജ നന്ദിയും പറഞ്ഞു.