The Times of North

Breaking News!

വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ   ★  കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു   ★  നാരായണൻ നായർ സ്മാരകം നാടിന് സമർപ്പിച്ചു   ★  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കുടുംബക്കോടതി പ്രവര്‍ത്തനം ജില്ലാ കോടതി സമുച്ചയത്തിലേക്ക് മാറ്റും   ★  വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു   ★  മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്   ★  നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു   ★  കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും   ★  പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത.നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

Read Previous

നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു

Read Next

വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73