
കാസർകോട് ജില്ലയിലെ ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു തൊഴിലാളി മരിക്കാനും തൊഴിലാളികൾക്ക് പരിക്കേൽക്കാനും ഇടയായ അപകടത്തെക്കുറിച്ച് ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി . അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായുംജില്ലാ പോലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി
അന്വേഷണം നടത്താൻ പോലീസിനോട് നിർദ്ദേശം നൽകി. സ്ഥലം സന്ദർശിക്കുന്നതിന് ജില്ലാ കലക്ടറോടും മന്ത്രി നിർദേശിച്ചു.
പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും മന്ത്രി നിർദേശം നൽകി.