
വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി വിദഗ്ധ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർകെ.ഇമ്പ ശേഖർ അറിയിച്ചു. അതുവരെ മട്ടലായി കുന്നിൽ അപകടം നടന്ന സ്ഥലത്ത് പാർശ്വ റോഡ് നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാനും കളക്ടർ നിർദ്ദേശിച്ചു.ദേശീയപാത 66 നിർമ്മാണത്തിനിടെ മട്ടലായി കുന്നിൽ അപകടമുണ്ടായി ഒരു തൊഴിലാളി മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ത പ്രദേശം സന്ദർശിക്കുകയായിരുന്നു കളക്ടർ
ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു .
ദേശീയ പാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഗർ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.