
നീലേശ്വരം:കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങ് 2025, ന് കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം ഓഡിറ്റോറിയത്തിൽ തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി , കയ്യൂർ – ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് അജിത് കുമാർ ,നീലേശ്വരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷംസുദ്ദീൻ അറിഞ്ചിറ, വി ഗൗരി, ടി.പി. ലത, പി. ഭാർഗവി, സിഡിഎസ് ചെയർപേഴ്സൺ പി എം സന്ധ്യ, പി വിജയകുമാർ , മുഹമ്മദ് പെരുമ്പ , റസാക്ക് പുഴക്കര കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, കെ.വി ചന്ദ്രൻ , കെ വി സുരേഷ് കുമാർ , സേതു ബങ്കളം, പി.കെ അബ്ദുൾ മജീദ്, മലപ്പിൽ സുകുമാരൻ, ബിനീഷ് ജോയ്
തുടങ്ങിവർ സംസാരിച്ചു . കലോത്സവം നാളെ സമാപിക്കും.