
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 25.05.2025 നടന്ന MSC ELSA3 കപ്പൽ അപകടം സംബന്ധിച്ച യോഗത്തിൻറ്‍റെ കുറിപ്പ്
നിലവിലെ സ്ഥിതി
1. കപ്പൽ പൂർണ്ണമായും മുങ്ങി
2. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നൗട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്
3. ഏകദേശം 100ഓളം കൺടെയ്നർകൾ കടലിൽ വീണിട്ടുണ്ടാകും
4. കപ്പലിലെ ഇന്ധനമായ എണ്ണയും ചോർന്നിട്ടുണ്ട്
5. കപ്പലിലെ ജീവനക്കാരെ എല്ലാവരെയും രക്ഷിച്ചു
6. ഇവ ഏകദേശം 3 കിലോ മീറ്റർ വേഗത്തിൽ ആണ് കടലിൽ ഒഴുകി നടക്കുന്നത്
7. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പടയ്ക്ക് മേൽ തളിക്കുന്നുണ്ട്
8. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണ പാട പ്രതിരോധ പദ്ധതിയുടെ അദ്ധ്യക്ഷൻ. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്
9. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത
10. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നേർദേശം നല്കിയിട്ടുണ്ട്
നടപടി നിർദേശങ്ങൾ
1. തീരത്ത് അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര് എങ്കിലും അകലെ നിൽക്കുക, 112ൽ അറിയിക്കുക എന്ന നിർദേശം എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നല്കിയിട്ടുണ്ട്
2. മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്.
3. കപ്പൽ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത് 112ൽ അറിയിക്കുക എന്ന നിർദേശം മത്സ്യ തൊഴിലാളികൾക്കും ബാധകം ആണ്.
4. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ JCB, ക്രെയിനുകൾ വിനിയോഗിക്കാൻ Factories and Boilers വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
5. എണ്ണ പാട തീരത്ത് എത്തിയാൽ ക്കൈകാര്യം ചെയ്യാന് പൊലൂഷൻ കണ്ട്രോൾ ബോർഡിഇന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
6. ജില്ലാദുരന്ത നിവാരണ അതോറിറ്റിയും പോലീസ് മറ്റു വകുപ്പുകൾ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതായിരിക്കും.
7. കപ്പലിലെ എണ്ണ കടൽ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ, കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് & ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
8. ഓയിൽ സ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ് സ്കിമ്മെർസ് എന്നിവ മൊബിലെയ്സ് ചെയ്യാനായി കോസ്റ്റ് ഗാർഡ്, പോർട്ട് വകുപ്പ്, നേവി എന്നിവരോട് നിർദേശിച്ചിട്ടുണ്ട്.
9. കൺടെയ്നർ, എണ്ണ പാട, കടലിഇന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും, വകുപ്പുകൾക്കും നല്കിയിട്ടുണ്ട്.
10. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്കായിരിക്കും സംസ്ഥാനം മുൻഗണന നൽകുക.
യോഗത്തിൽ പങ്കെടുത്തവർ
1. ഡോ. എ. ജയതിലക് ഐ.എ.എസ്, ചീഫ് സെക്രട്ടറി
2. ശ്രീ. ബിശ്വനാഥ് സിൻഹ ഐ.എ.എസ്, അഡിഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ്
3. ശ്രീ. പുനീത് കുമാർ ഐ.എ.എസ് , അഡിഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ്
4. ശ്രീ. ടിങ്കു ബിസ്വാൾ ഐ.എ.എസ്, പ്രിൻസിപ്പൽ സെക്രട്ടറി, റെവന്യൂ വകുപ്പ്
5. ശ്രീ. എച്ച്. വെങ്കടേശ് ഐ.പി.എസ്, എഡിജിപി ലോ ആൻഡ് ഓർഡർ
6. ശ്രീ. കൗശിഗൻ ഐ.എ.എസ്, സ്പെഷ്യൽ സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ്
7. ശ്രീ. ശ്രീറാം സാംബശിവ റാവൂ ഐ.എ.എസ്, സ്പെഷ്യൽ സെക്രെട്ടറി പരിസ്ഥിതി വകുപ്പ്
8. Lt Col Sanjeev Kumar Shahi, Joint Advisor (OPS), NDMA
9. ശ്രീമതി. ദിവ്യ അയ്യർ ഐ.എ.എസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ
10. ശ്രീ. അബ്ദുൽ നാസർ ഐ.എ.എസ്, ഡയറക്ടർ, ഫിഷറീസ്
11. ശ്രീ. സുനിൽ പമീദി ഐ.എഫ്.എസ്, ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്
12. ഡി.ഐ.ജി ആശിഷ് മൽഹോത്ര, കോസ്റ്റ് ഗാർഡ്
13. ക്യാപ്റ്റൻ. ജോസ് വികാസ്, NOIC, നേവി
14. ശ്രീമതി. അനു കുമാരി ഐ.എ.എസ്, ജില്ലാ കളക്ടർ, തിരുവനന്തപുരം
15. ശ്രീ. ദേവദാസ് ഐ.എ.എസ്, ജില്ലാ കളക്ടർ, കൊല്ലം
16. ശ്രീ. അലക്സ് വർഗീസ് ഐ.എ.എസ്, ജില്ലാ കളക്ടർ, ആലപ്പുഴ
17. ശ്രീ.എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്, ജില്ലാ കളക്ടർ, എറണാകുളം
18. ശ്രീ. അർജുൻ പാണ്ട്യൻ ഐ.എ.എസ്, ജില്ലാ കളക്ടർ, തൃശൂർ
19. ശ്രീ. വി.ആർ.വിനോദ് ഐ.എ.എസ്, ജില്ലാ കളക്ടർ, മലപ്പുറം
20. ശ്രീ. സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്, ജില്ലാ കളക്ടർ, കോഴിക്കോട്
21. ശ്രീ. അർജുൻ വിജയൻ ഐ.എ.എസ്, ജില്ലാ കളക്ടർ, കണ്ണൂർ
22. ശ്രീ. ഇമ്പശേഖർ ഐ.എ.എസ്, ജില്ലാ കളക്ടർ, കാസറഗോഡ്
23. ശ്രീമതി. ആർ. ശ്രീലക്ഷ്മി ഐ.എ.എസ്, സ്റ്റാഫ് ഓഫീസർ
24. ശ്രീ. ഷൈൻ എ. ഹക്ക്, സി.ഇ.ഒ, കേരള മറീടൈം ബോർഡ്
25. ശ്രീമതി. ശ്രീകല, ചെയർമാൻ, പൊലൂഷൻ കണ്ട്രോൾ ബോർഡ്
26. ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, മെമ്പർ സെക്രട്ടറി, KSDMA
27. ശ്രീമതി. അമൃത, ഹസാർഡ് അനലിസ്റ്റ് (പരിസ്ഥിതി) KSDMA